 
മലയാലപ്പുഴ: മണ്ഡലത്തിൽ ആദ്യഘട്ടമായി 70 കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ മണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചാർജ് വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാറിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക യോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, എലിസബത്ത് അബു, അഡ്വ.സുനിൽ എസ്.ലാൽ, സാമൂവൽ കിഴക്കുപുറം, റോയ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ മീരാൻ വടക്കുപുറം ചെയർമാൻ ആയി 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.