അടൂർ : അടൂർ നഗരസഭയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്ന പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മലേറിയ മുക്തമെന്ന്പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 2ന് പറക്കോട് ബ്ളോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടക്കും. മലമ്പനിമുക്ത ബ്ളോക്ക് പഞ്ചായത്ത് പ്രഖ്യാപനവും യോഗത്തിന്റെ ഉദ്ഘാടനവും വീണാജോർജ്ജ് നിർവഹിക്കും. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.കെ.യു. ജിനേഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഒാമല്ലൂർ ശങ്കരൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.