 
ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരീയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു.
സി.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷീദ് മുഹമ്മദ് രക്തസാക്ഷി പ്രമേയവും പി.ഉണ്ണികൃഷ്ണൻ നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ നെൽസൺ ജോയി, ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, കൺവീനർ സി. കെ.ഉദയകുമാർ, കെ.എസ് ഷിജു, പി ഉണ്ണികൃഷ്ണൻ നായർ, ജയിംസ് ശമുവേൽ, ഹേമലത മോഹൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന പാർട്ടി അംഗം സലിം റാവുത്തർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. 20 ഏരിയ കമ്മിറ്റി അംഗങ്ങളും 100 പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.