 
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഇടിമിന്നലിൽ കേടുപാടു സംഭവിച്ച ധ്വജസ്തംഭത്തിന്റെ പഞ്ചവർഗ അടിത്തറ സ്ഥപതി ഡോ.മനോജ് എസ്. നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ദേവസ്വം ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി തിരഞ്ഞെടുത്ത സ്ഥപതിയാണ് പരിശോധനകൾ നടത്തിയത്. കേടുപാടുകളുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്തുകയും ശ്രീകോവിലിൽ നിന്നുള്ള ദൂരവും കൊടിമരത്തിന്റെ അടിത്തറയുടെ വിവിധരീതികളിലുള്ള അളവുകൾ തിട്ടപ്പെടുത്തുകയും ചെയ്തു. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സമർപ്പിക്കും. ദേവസ്വം അസി.എൻജിനീയർ ജി.സന്തോഷ്, ജൂനിയർ സൂപ്രണ്ട് പി.ആർ.മീര, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ, ക്ഷേത്ര ജീവനക്കാരൻ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.