
പന്തളം: ഉളവുക്കാട് കാരിമുക്കം ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ശനിയാഴ്ച മുതൽ 14വരെ നടക്കും. തിരുവനന്തപുരം പള്ളിക്കൽ വേദശ്രീ ഡോ . മണികണ്ഠൻ ആണ് യജ്ഞാചാര്യൻ.
8ന് രാവിലെ 5.30ന് ഗണപതിഹോമം, 7ന് ഭദ്രദീപ പ്രതിഷ്ഠ ,7.30ന് ഭാഗവതപാരായണം, 10ന് ഭൂമി പൂജ, 12.30ന് പ്രസാദമൂട്ട്, 6.30ന് പ്രഭാഷണം, ഭജന എന്നിവ നടക്കും.11ന് വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 12ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 13ന് രാവിലെ 9.30ന് കുചേല ഗതി, 10ന് മഹാമൃത്യുഞ്ജയഹോമം, 14ന് രാവിലെ 11ന് ശുകപൂജ, 3.30ന് അവഭൃതസ്‌നാനഘോഷ യാത്ര.