കോന്നി: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെയും പോഷകസംഘടനകളുടെയും ആഭിമുഖ്യത്തിൽ എസ്.എസ് .എൽ.സി, പ്ലസ്ടു പരീക്ഷകളിലും മറ്റ് ഉന്നത പരീക്ഷകളിലും മികച്ച വിജയം നേടിയ യൂണിയന്റെ കീഴിലുള്ള ശാഖകളിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ഇന്ന് രാവിലെ 10.30ന് കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മെറിറ്റ് അവാർഡ് ഫെസ്റ്റ് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും മന്ത്രി വീണാ ജോർജ് നിർവഹിക്കും.
കെ.യു.ജനീഷ്‌കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ,പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, കെ.എസ്. സുരേശൻ,എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യുണിയൻ കോഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീജു സദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അജേഷ്‌കുമാർ. വി.ബി,യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ എസ്.ഹരിലാൽ, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുധീപ്.എസ്, വൈദിക യോഗം യൂണിയൻ കൺവീനർ ബീന ശാന്തി തുടങ്ങിയവർ പങ്കെടുക്കും.