പന്തളം : ജനങ്ങളുടെ സ്വത്തിനും സം​രക്ഷണം ഇല്ലാത്ത പന്തളം മാസ്റ്റർപ്ലാൻ ജനങ്ങൾ നൽകിയ പ​രാതികൾ കേട്ട് മാസ​ങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണുന്ന​തി​ലുണ്ടായ കാലതാമ​സം ജനങ്ങൾ നേ​രിടുന്ന വെല്ലുവിളിയാണെന്നും ഈ നില​പാടി​നെ​തിരെ പരിഹാരം കാണണമെന്നും,​ പന്തളം ബൈപാസ് യാഥാർത്ഥ്യമാക്കണമെന്നും, പന്തളം ​മുട്ടാർ ചാൽ നീരോഴുക്ക് സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് പന്തളം ​ജനകീയ വികസന സമിതി സമര രംഗത്തിറങ്ങുവാൻ തീ​രുമാനിച്ചു.ചെയർമാൻ കെ.എം.ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ കെ.ആർ.രവി, ഹബീബ്രെഹുമാൻ, ശശികുമാർ വാളാക്കോട്, ബാബുപ്പീടികയിൽ, ജോൺ തുണ്ടിൽ, ജോർജ് എ.കെ. അക്ബർ, വി.സുശീലൻ എന്നിവർ പ്രസംഗിച്ചു.