 
അടൂർ : ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കെ.പി റോഡിൽ പതിനാലാം മൈൽജംഗ്‌ഷനിലാണ് സംഭവം. ഓട്ടോഡ്രൈവർ തെങ്ങുംതാര കരിംതേരൂർ വടക്കേതിൽ സജി ജോർജി (50) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സജിയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.