 
മല്ലപ്പള്ളി : ശാസ്താംകോയിക്കൽ - എഴുമറ്റൂർ റോഡിലെ യാത്ര ദുരിതമാകുന്നു. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡിലാണ് ദുരിതയാത്ര. എഴുമറ്റൂർ മുതൽ വാഴക്കാല വരെ 990 മീറ്റർ ദൂരത്തിൽ 10ലക്ഷം രൂപ മുടക്കി നിർമ്മാണ ജോലികൾ നടന്നെങ്കിലും 15-ാം ദിവസം റോഡിന്റെ പലഭാഗങ്ങളും താഴ്ന്ന നിലയിലായി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ അധികൃതർക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.