പത്തനംതിട്ട: അലങ്കാര മത്സ്യക്കൃഷി പരിശീലനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും ജില്ലാ അലങ്കാര മത്സ്യകർഷക സംഘവും മൂൺ ലൈറ്റ് അക്വേറിയവുമായി ചേർന്ന് തുടങ്ങുന്ന സ്വയം തൊഴിൽ സാദ്ധ്യതയുള്ള സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.ഫീലിപ്പോസ് ഉമ്മൻ നിർവഹിച്ചു. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.കെ രാജൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബർസാർ ഡോ.സുനിൽ ജേക്കബ്, കോളേജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.മിനി ജോർജ്, ജില്ലാ അലങ്കാര മത്സ്യ കർഷകസംഘം സെക്രട്ടറി എം.എൻ വാമദേവൻ, ട്രഷറർ കെ.ആർ സുരേന്ദ്രൻ, ലിജി കോശി, ഡോ. കിരൺ ജോസഫ് എന്നിവർ സംസാരിച്ചു.