മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിന് പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വ്യക്തമായ തെളിവുകൾ സഹിതം കണ്ടെത്തി വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ അറിയിക്കുന്നവർക്ക് തക്കതായ പാരിതോഷികം നൽകാൻ തിരുമാനം എടുത്തതായി സെക്രട്ടറി അറിയിച്ചു.