തിരുവല്ല: കുരിശുകവലയിൽ സൈക്കിളിന്റെ പൽച്ചക്രത്തിനിടയിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരന് അഗ്നിശമനസേന രക്ഷകരായി. കുരിശുകവല കുരിശുംമൂട്ടിൽ വീട്ടിൽ ബാബു ഐസക്കിന്റെ ചെറുമകന്റെ കൈവിരലാണ് സൈക്കിളിന്റെ പിൻവശത്തെ പൽച്ചക്രത്തിൽ കൂടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന സൈക്കിളിൽ കളിക്കുന്നതിനിടെ കൈ വിരൽ കുടുങ്ങുകയായിരുന്നു. സംഭവമിഞ്ഞ് തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് പൽച്ചക്രം മുറിച്ചു മാറ്റി കുട്ടിയെ രക്ഷിച്ചു. വിരലിന് സാരമായി പരിക്കേറ്റ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.