 
അയർക്കുന്നം:ടോറസ് ലോറി ബൈക്കിലിൽ ഇടിച്ച് ഇരുചക്ര യാത്രക്കാരനായ യുവാവിന് ദാരണാന്ത്യം. മറ്റക്കര കിളിയൻകുന്ന് നിവാസി അഞ്ചാനിക്കൽ ഗോപാലന്റെ മകൻ ഷിബു(28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മറ്റക്കര വടക്കേടം ജംഗ്ഷന് താഴെ വടക്കേടത്തിനും ആലുംമൂടിനും ഇടയിലെ വളവിലാണ് അപകടം. യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അയർക്കുന്നം പൊലീസെത്തിയാണ് മൃതദേഹം മാറ്റിയത്. മാതാവ് : ഓമന. സഹോദരി : നിഷ.