mlav
പുഴയിൽ കണ്ടെടുത്ത മ്ലാവിൽ കൊമ്പ് കരക്കെത്തിച്ചപ്പോൾ

റാന്നി : പമ്പാനദിയിൽ പേരൂച്ചാൽ പാലത്തിനു കീഴിൽ നിന്ന് മ്ലാവിൻ കൊമ്പുകൾ കണ്ടെടുത്തു. കീക്കൊഴൂർ നിവാസികളായ യുവാക്കൾ നദിയിൽ കുളിക്കുവാൻ ഇറങ്ങിയപ്പോഴാണ് കൊമ്പുകൾകണ്ടത്. ഒരു തലമുഴുവനായും മറ്റൊരു കൊമ്പും ഉണ്ടായിരുന്നു. അധികം പഴക്കമില്ലാത്ത കൊമ്പുകളാണ് കണ്ടത്. മൃഗവേട്ടക്കാർ കൊന്ന് ഇറച്ചിയെടുത്ത ശേഷം തല ആറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. ഏകദേശം 3 അടിയിൽ കുടുതൽ ഉയരമുള്ള കൊമ്പുകൾ ഉള്ളതലയുടെ അസ്ഥികൂടമാണ് കണ്ടെടുത്തത്. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരം വനപാലകരെ അറിയിച്ചു.