kanal-
കലഞ്ഞൂരിലെ കെ ഐ പി കനാൽ കാടു മൂടിയ നിലയിൽ

കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്തും കെ.ഐ.പി അധികൃതരും നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളെല്ലാം നേരത്തെ തന്നെ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായി. മുമ്പ് ഫെബ്രുവരി ആദ്യം കനാൽ തുറന്നാൽ മതിയായിരുന്നെങ്കിൽ പ്രളയത്തിന് ശേഷം കടുത്ത വരൾച്ചയിലേക്കാണ് പ്രദേശം പൊയ്ക്കൊണ്ടിരിക്കുന്നത്.പഞ്ചായത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഹയർ സെക്കൻഡറി സ്കൂളിലെ കിണർ പൂർണമായും വറ്റിക്കഴിഞ്ഞു. കനാൽ തുറന്നു വിട്ട് നീരൊഴുക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു.പഞ്ചായത്തിൽ കെ.ഐ.പി യുടെ വാഴപ്പാറ മുതൽ കാരുവയൽ വരയുള്ള പ്രധാന കനാലും അതിലേറെ ദൂരമുള്ള ഉപകനാലുകളുംവൃത്തിയാക്കാനും നടപടി സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും കടുത്ത വരൾച്ച നേരിടുകയാണ്.

..................................

കെ.ഐ.പി.യുടെ കാഞ്ഞിരമുകൾ, കോളത്തിൽ ഭാഗങ്ങളിൽ കനാൽ വൃത്തിയാക്കി ഗവ ഹയർ സെക്കൻഡറിറി സ്കൂളിലടക്കം വെള്ളമെത്തിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം

എസ്.രാജേഷ്

കലഞ്ഞൂർ ഗവ.ഹയർ

സെക്കൻഡറിസ്കൂൾ പി.ടി.എ. പ്രസിഡന്റ്