scouts
ചെറിയനാട് എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഡി വിജയകുമാർ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി ഹൈസ്‌ക്കൂളിൽ നടക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ത്രിതല ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി. കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ ക്യാമ്പ് സന്ദേശം നൽകി.രാധീഷ് കുമാർ,​ നന്ദിത എന്നിവർ സംസാരിച്ചു. ഗൈഡ്‌സ് ക്യാപ്റ്റൻ സ്മിതാ എസ്,​ സ്‌കൗട്ട് മാസ്റ്റർ സെൻകുമാർ എം.പി എന്നിവർ പങ്കെടുത്തു. ക്യാമ്പ് ഇന്ന് വൈകിട്ട് സമാപിക്കും.