n-satheesh
എൻ. സതീഷ്

ചെങ്ങന്നൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജെ. ബിനുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. രാജേഷ്, ജില്ലാസമിതിയംഗങ്ങളായ എൻ.സതീഷ്, അജികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഉമാ ശർമ്മ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ.സതീഷ് (പ്രസിഡന്റ്), കെ.ആർ. അനന്തൻ (ജന:സെക്രട്ടറി), ദിനു.ജി( വൈസ് പ്രസിഡന്റ്), വി. വിനിത(ജോ. സെക്രട്ടറി), അനിൽകുമാർ പി.ജി. (ട്രഷറർ). സമിതിയംഗങ്ങളായി രാജീവ് കുമാർ എം.ആർ, രാഹുൽ, സൗമ്യ എസ് .നമ്പൂതിരി, ജി. ബിനുരാജ് എന്നിവരെ തിരഞ്ഞെടുത്തു.