കടമ്പനാട് : കടമ്പനാട്ട് വിവിധ സ്ഥലങ്ങളിൽ ഒറ്റക്ക് പോകുന്ന സ്ത്രീകൾ ജാഗ്രതൈ. ബൈക്കിലെത്തി മാലയും പേഴ്സും കവരുന്ന സംഘം വിലസുന്നുവെന്ന് പൊലീസ് അറിയിപ്പ്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി ഒറ്റക്ക് പോകുന്ന സ്ത്രീകളോട് പരിചയഭാവം നടിച്ചാണ് കവർച്ച നടത്തുന്നത്. മാഞ്ഞാലി, കുണ്ടോം മലനട , മലങ്കാവ്, വേമ്പനാട് മുക്ക് എന്നിവിടങ്ങളിൽ ഇത്തരത്തിൽ കവർച്ചാശ്രമം നടന്നു. സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് ഏനാത്ത് പൊലീസ് അറിയിച്ചു.