അടൂർ : ചെറുകിട കർഷകർക്കും വ്യവസായികൾക്കും വായ്പ നൽകാനായി അടൂർ പ്രാഥമിക കാർഷിക വികസന ബാങ്കിന്15 കോടി നബാർഡ് അനുവദിച്ചതായി പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു. റബർ കൃഷി വികസനം, റബർ നഴ്‌സറി, തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതികൾ, ഇറച്ചി കോഴി വളർത്തൽ , കറവമാട് വളർത്തൽ , ആടുവളർത്തൽ ,ഫാം ഹൗസ് നിർമ്മാണം എന്നിവക്കും, ബിസിനസിനും, ഭവന നിർമ്മാണത്തിനും വാഹനങ്ങൾ വാങ്ങുന്നതിനുമാണ് വായ്പ അനുവദിച്ചിട്ടുള്ളത്.