
കോന്നി : പയ്യനാമൺ - കുപ്പക്കര റോഡ് 1.25 കോടി രൂപ ചെലവിട്ട് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മുരിങ്ങമംഗലം ജംഗ്ഷനിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. റോഡിന്റെ വീതി കൂട്ടി ഓട നിർമിച്ച് ബിഎം ആൻഡ് ബിസി സാങ്കേതികവിദ്യയിലാണ് റോഡ് നിർമ്മിക്കുന്നത്.
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, തുടങ്ങിയവർ പങ്കെടുക്കും.