തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ പടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, സൈബർസേന, കുമാരിസംഘം ശാഖാ ഭാരവാഹികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് പെരിങ്ങര 594 -ാം ഗുരുവാണീശ്വരം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ആമുഖപ്രസംഗം നടത്തും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ,തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ,ആർ.മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി സുധാഭായ്, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ,ശാഖാ പ്രസിഡന്റ് ഡി.സുധീഷ്, സെക്രട്ടറി സുബി വി.എസ് എന്നിവർ പ്രസംഗിക്കും.തിരുവല്ല യൂണിയൻ പ്രസിദ്ധീകരിച്ച ശാഖാ അംഗങ്ങൾക്കുള്ള 2022ലെ കലണ്ടറിന്റെ വിതരണവും യോഗത്തിൽ നടക്കും.