 
മല്ലപ്പള്ളി : കോട്ടാങ്ങലിൽ മിനി മെറ്റീരിയൽ കളക്ഷൻ സെന്റെർ നിറഞ്ഞതിനെ തുടർന്ന് മാലിന്യം സമീപത്ത് വലിച്ചെറിയുന്നു.
പഞ്ചായത്തിലെ മാരംകുളം ജംഗ്ഷനിലെ മിനി മെറ്റീരിയൽ കളക്ഷൻ സെന്ററിലെ ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങങ്ങളാണ് കുന്നുകൂടികിടക്കുന്നത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പദ്ധതി 2019 പഞ്ചായത്തുകളിൽ നിർബന്ധിത പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി വാഹനം വാങ്ങുന്നതിനും , മാലിന്യങ്ങൾ സംഭരിക്കുന്നതിനും പഞ്ചായത്ത് തലത്തിലുള്ള പദ്ധതികളെല്ലാം പഞ്ചായത്തുകളും നടപ്പിലാക്കി. എങ്കിലും കോട്ടാങ്ങൽപഞ്ചായത്ത് അടക്കം താലൂക്കിലെ മിക്ക പഞ്ചായത്തുകളുടെയും അവസ്ഥയിൽ മാറ്റമില്ലെന്ന പരാതി വ്യാപകമാണ്.