മല്ലപ്പള്ളി : താലൂക്കിൽ മല്ലപ്പള്ളി,ആനിക്കാട് (വാർഡ്7)കോട്ടാങ്ങൽ,പുറമറ്റം, എഴുമറ്റൂർ, കൊറ്റനാട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.ജല അതോറിറ്റി നിന്നും ലഭിയ്ക്കുന്ന ജലമാണ് ഗ്രാമവാസികളുടെ ആശ്രയം, ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും ജല അതോറിറ്റി ജലം പാഴാക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. മല്ലപ്പള്ളി പഞ്ചായത്ത് പരുതിയിൽ 4, കോട്ടാങ്ങൽ 7, എഴുമറ്റൂർ 9, എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ പെപ്പുലൈൻ ചോർച്ചയിലൂടെ കുടിവെള്ളം പാഴാക്കുന്നുണ്ട്. പൈപ്പുലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.