 
മല്ലപ്പള്ളി : ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം പടുതോട് എഴുമറ്റൂർ റോഡിൽ അറ്റകുറ്റിപ്പണി നടക്കുന്നതിനാൽ ഭാരം കയറ്റിയ ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുക്കുന്നു എന്ന ബോർഡ് മാറ്റി. റോഡിലെ വിവിധ സ്ഥലങ്ങളിൽ മെൻ അറ്റ് വർക്ക് എന്ന ബോർഡും സ്ഥാപിച്ചെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും പണികൾ ആരംഭിച്ചിരുന്നില്ല. സംഭവത്തിന്റെ യഥാർത്ഥ വിവരം ലഭിക്കുന്നതിന് പരാതി നല്കുവാനാണ് നാട്ടുകാരുടെ തീരുമാനം.