തിരുവല്ല: കേന്ദ്ര സർക്കാർ ഗ്രാമപ്രദേശങ്ങളിൽ ഇ - കൊമേഴ്‌സ് ആശയങ്ങൾ വികസിപ്പിക്കുന്നതിനായി കോമൺ സർവീസ് സെന്ററുകൾ വഴി ആരംഭിച്ചിട്ടുള്ള ഗ്രാമീൺ ഇ സ്‌റ്റോർ നടത്തുന്ന ജില്ലയിലെ സംരംഭകർക്ക് പരിശീലനം നൽകി. സി.എസ്.സി. സംസ്ഥാന മേധാവി ഡോ.ബി.രാജീവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഓഫീസർ ജിനോ ചാക്കോ പദ്ധതിയെക്കുറിച്ച് ക്ലാസെടുത്തു.