തിരുവല്ല: എയ്ഡഡ് മേഖലയിൽ സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി./ എസ്.ടി. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി തിരുവല്ല ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ ഭാരതീയ വേലൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു. സംസ്ഥാന ജന.സെക്രട്ടറി സുനിൽ
കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പി.കെ.ഗോവിന്ദൻ ആദ്യകാർഡ് പോസ്റ്റ് ചെയ്തു. കെ.ജി. രവി (ജോ.സെക്രട്ടറി), കെ.ജി.രമണി (വനിതാ സമാജം ജന. സെക്രട്ടറി),സുജിത്കുമാർ, സുരേഷ് കല്ലൂപ്പാറ, കെ.കെ. നാരായണൻ പുറമറ്റം, സച്ചുമോൾ, രഞ്ചിത്ത്, പ്രണവ്, കെ.ജി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.