 
ചെങ്ങന്നൂർ: പുതിയ തലമുറയിൽ ഭാരതീയ ദർശനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാൻ അദ്ധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് ബി.ജെ.പി സംസ്ഥാന വ്യക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി. അനൂപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി ആർ.രാജേഷ്, ജില്ലാ സമിതിയംഗം എൻ.സതീഷ്, എൻ.ജി.ഒ.സംഘ് ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം ശബരിഗിരി വിഭാഗ് സമ്പർക്ക പ്രമുഖ് എം.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.രഘുനാഥ് ദേശീയ വിദ്യാഭ്യാസ നയവും വീക്ഷണവും എന്ന വിഷയം അവതരിപ്പിച്ചു. ഡോ.മുരാരി ശംഭു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ.ബി.ജയപ്രകാശ്, ഡോ.നിഷികാന്ത് എന്നിവർ പ്രസംഗിച്ചു. ദേശീയ അദ്ധ്യാപക പരിഷത്ത് പ്രൈമറി വിഭാഗം കൺവീനർ എ.അജികുമാർ സ്വാഗതവും മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം അദ്ധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.സ്മിത ഉദ്ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി ജെ.ഹരീഷ് കുമാർ പ്രസിഡന്റ്, ഉമാശർമ്മ, ഹരി.എസ്.നായർ വൈസ് പ്രസിഡന്റ്, ആർ.രാജേഷ് ജനറൽ സെക്രട്ടറി, വി.കെ.ഗോപകുമാർ, കൃഷ്ണപ്രിയ ജോയിന്റ് സെക്രട്ടറി, കെ.ഉണ്ണികൃഷ്ണനെ ട്രഷററായും മുരളീകൃഷ്ണൻ, ബിനുരാജ്, മധു.എൻ, മുരാരി ശംഭു, പ്രവീൺ വി.നായർ എന്നിവരെ ജില്ലാ സമിതിയംഗങ്ങളായും തിരഞ്ഞെടുത്തു.