മല്ലപ്പള്ളി : 101-ാമത് മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന് തുടക്കമായി. 16ന് സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ് ഐ ദൈവാലയം, പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ദൈവാലയം എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് കൺവെൻഷൻ നടക്കുന്നത്. ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. റവ.ജോണി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിക്കും.ഡോ.തോമസ് ജോർജ്, റവ. ഷാജി തോമസ്, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, റവ.സാംജി കെ.സാം, മിനിത തമ്പാൻ,റവ.കെ.ജെ തോമസ്, ബിഷപ് ഡോ.ഉമ്മൻ ജോർജ്, എന്നിവർ വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ പ്രസംഗിക്കും. 16ന് നടക്കുന്ന യുവജന സമ്മേളനം ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും.ഡോ.റൂബിൻ രാജ് മുഖ്യപ്രഭാഷണം നടത്തും.സി.എസ്.ഐ കൊല്ലം - കൊട്ടാരക്കര ഭദ്രാസന ബിഷപ്പ് ഡേ.ഉമ്മൻ ജോർജ് സമാപന സന്ദേശം നൽകും. കൺവെൻഷൻ പ്രസിഡന്റ് റവ.ജോണി ആൻഡ്രൂസ്, ഡെപ്യൂട്ടി പ്രസിഡന്റ് റവ.ജോജി തോമസ്, സെക്രട്ടറിമാരായ ജോസി കുര്യൻ, വർഗീസ് കെ.ചാക്കോ, ട്രഷറർ സി.ടി തോമസ്, വി.ജെ വർഗിസ്, ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.