പത്തനംതിട്ട : എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പ്രീമാര്യേജിംഗ് കൗൺസലിംഗ് കോഴ്സിന്റെ 28-ാമത് ബാച്ച് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു.എറണാകുളം മുക്തിഭവൻ ഫാക്കൽറ്റിയിലുള്ള ഡോ.ശരത് ചന്ദ്രൻ, ബിന്ദു,രാജേഷ് പൊന്മല , പ്രൊഫ.കൊടുവഴങ്ങ ബാലകൃഷ്ണൻ, ഷൈലജ രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,എസ്.എൻ.ഡി.പിയോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിലംഗങ്ങളായ പി. സലിംകുമാർ,പി.വി രണേഷ്, എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീല നാഥ് എന്നിവർ സംസാരിച്ചു.