m-sasikumar
എം.ശശികുമാർ

ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി എം.ശശികുമാറിനെ തിരഞ്ഞെടുത്തു. വെണ്മണിയിൽ നടന്ന ഏരിയാ സമ്മേളനത്തിലാണ് എം.ശശികുമാറിനെ തിരഞ്ഞെടുത്തത്. സി.കെ ഉദയകുമാർ, പി.ഉണ്ണികൃഷ്ണൻ നായർ, വി.കെ വാസുദേവൻ, മഞ്ജു പ്രസന്നൻ, ഷീദ് മുഹമ്മദ്, പി ആർ രമേശ് കുമാർ, എം കെ നോജ്, പി എസ് ഗോപാലകൃഷ്ണൻ, പി.എസ് മോനായി, കെ.എസ് ഗോപാലകൃഷ്ണൻ, ടി.കെ സോമൻ, കെ.ആർ മുരളീധരൻ പിള്ള, എൻ.എ രവീന്ദ്രൻ, കെ.എസ് ഷിജു, വി.വി അജയൻ, ജയിംസ് ശാമുവേൽ, നെൽസൺ ജോയി, ജെബിൻ പി വർഗീസ്, ഹേമലത മോഹൻ, ഷാജി കുതിരവട്ടം എന്നിവരടങ്ങുന്ന 21 അംഗ ഏരിയ കമ്മിറ്റിയേയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. വികസന പ്രവർത്തനങ്ങളെ തടസപ്പെടുന്ന വലതുപക്ഷ ശക്തികൾ അതിൽ നിന്നും പിന്തിരിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാടിന്റെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വലതുപക്ഷ ശക്തികളുടെ നിലപാടുകളെ സമ്മേളനം ശക്തമായി അപലപിച്ചു. പ്രതിനിധി സമ്മേളനത്തിലെ പൊതുചർച്ചക്ക് ജില്ലാ സെക്രട്ടറി ആർ.നാസറും ഏരിയ സെക്രട്ടറി എം.എച്ച് റഷീദും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി സജി ചെറിയാൻ, സി.എസ് സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.പ്രസാദ്, കെ.എച്ച് ബാബുജാൻ, ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ എന്നിവർ സംസാരിച്ചു. എം.കെ മനോജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.ശശികുമാർ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. എ.കെ ശ്രീനിവാസൻ നന്ദി പറഞ്ഞു.