റാന്നി: വടശേരിക്കര പഞ്ചായത്തിന്റെയും ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വടശേരിക്കര പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജനനി ഹോമിയോപ്പതി വന്ധ്യതാ നിവാരണ ചികിത്സ ബോധവത്ക്കരണ പരിപാടിയും സ്‌ക്രീനിംഗ് ക്യാമ്പും അഡ്വ.പ്രമോദ് നാരായണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വന്ധ്യതാ നിവാരണ ചികിത്സ ഹോമിയോപ്പതിയിൽ എന്ന വിഷയത്തിൽ ജനനി ജില്ലാ കൺവീനർ ഡോ. പ്രീതി ഏലിയാമ്മ ജോൺ, ജീവിത ശൈലിയും വന്ധ്യതയും എന്ന വിഷയത്തിൽ വടശേരിക്കര മെഡിക്കൽ ഓഫീസർ ഡോ.ജിഷ വി.എസ് എന്നിവർ ക്ലാസുകൾ നയിച്ചു. വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജുകുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ അശ്വതി അംഗങ്ങളായ സ്വപ്‌ന സൂസൻ ജേക്കബ് ,ഷീലു മാനപ്പള്ളിൽ, ജോർജുകുട്ടി, വർഗീസ് സുദേഷ് കുമാർ,ഡോ.പ്രീതി ഏലിയാമ്മ ജോൺ, ഡോ ജിഷ വി.എസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ശോഭ മോഹൻ, ധന്യ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.