ചെങ്ങന്നൂർ: സംസ്ഥാന സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ക്വിസ്, ലേഖന മത്സരങ്ങൾ നടത്തി. സർവ വിജ്ഞാനകോശം ഡയറക്ടർ ഡോ.ടി.ആർ രാജൻ ഉദ്ഘാടനം ചെയ്തു. ജോൺ ജേക്കബ്, പ്രൊഫ.കെ.കെ വിശ്വനാഥൻ, കെ.ബൈജു, തോമസ് മാത്യു എന്നിവർ സംസാരിച്ചു. വിജയികൾക്ക് 13ന് ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ സമ്മാനങ്ങൾ വിതരണം ചെയ്യും.