daily
എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയിൽ പത്താം റാങ്ക് നേടിയ അശ്വതി നായർക്ക് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു

പ്രക്കാനം : എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയിൽ പത്താം റാങ്ക് നേടിയ അശ്വതി നായരെ എന്റെ നാട് പ്രക്കാനം സൗഹൃദ കൂട്ടായ്മ അനുമോദിച്ചു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ശശി മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോർഡിനേറ്റർ ബിനോജ് തെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ വി.എൻ രാജേഷ് കുമാർ , ജസ്റ്റിൻ ജോൺസൺ, റോജി ഡാനിയൽ എന്നിവർ നേതൃത്വം നൽകി. ബി.എ. ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ വിത്ത് ജേർണലിസത്തിൽ എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും കഴിഞ്ഞ വർഷം ഒന്നാം റാങ്കും അശ്വതിക്ക് ലഭിച്ചിരുന്നു.