
തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള ഷുഗർ ഫാക്ടറിക്ക് സമീപം ഉണങ്ങിയ തെങ്ങിനും പനയ്ക്കും വള്ളിപ്പടർപ്പിനും തീപിടിച്ചത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ വൈകിട്ട് 6.20നാണ് സംഭവം. ഫയർഫോഴ്സിന്റെ സമയോജിത ഇടപെടൽ ഉണ്ടായതിനെ തുടർന്നു പഞ്ചസാര ഫാക്ടറിയുടെ ക്വാട്ടേഴ്സിലേക്ക് തീപടരാതെ കാത്തു. ഫയർഫോഴ്സ് ഗ്രേഡ് അസി.സ്റ്റേഷൻ ഒാഫീസർ രാജേഷ് കുമാർ എം.കെയുടെ നേതൃത്വത്തിൽ ജീവനക്കാരായ സജു പി, ബിനു പി.എസ്, ശ്രീകുമാർ ,അനിൽകുമാർ, ഡ്രൈവർ പ്രശാന്ത്.എച്ച് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.