പത്തനംതിട്ട: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഭാരത് ദിവസ് സമ്മേളനം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മലപ്പുറം ജില്ലയിലെ അരീക്കോട് ടൗൺ ഹാളിൽ (വാരിയൽകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗർ) നടക്കുമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.സംസ്ഥാന പ്രസിഡന്റ് ഐസക് തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ കെ.പി.പി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.