 
തേക്കുതോട്: താഴെ പറക്കുളം വടക്കേ വീട്ടിൽ രാമകൃഷ്ണൻ നായർ (97) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവകിയമ്മ കളക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി കെ. ആർ. )തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം), ഹരികുമാർ, സുധ, സത്യൻ. മരുമക്കൾ: സോമൻ, വസന്തകുമാരി, ഗീത, പരേതനായ രാജേന്ദ്രൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.