കോന്നി : ടൗണിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. നാരായണപുരം മാർക്കറ്റ്, പഞ്ചായത്ത് ബസ് സ്റ്റാൻഡ്, മാരൂർപാലം, ചൈനമുക്ക്, വിയറ്റ്നാം ജംഗ്ഷൻ, മുരിങ്ങമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. ബന്ധപ്പെട്ടവർ നടപടിസ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ ബഷീർ ആവശ്യപ്പെട്ടു.