ചെങ്ങന്നൂർ: തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ കാവടി മഹോത്സവം 14ന് നടക്കും. ഇതിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഹിഡുംബൻ പൂജ നടത്തി. കാവടി മഹോത്സവത്തിന്റെ ഭിക്ഷാടനം 9, 10 തീയതികളിലും, 11 ന് അഞ്ചമ്പല ദർശനവും, 13ന് നിറപൂജയും നടക്കും. 23ന് രാത്രി 7.30നും 8.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രി അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഉത്സവ കൊടിയേറ്റ് നടക്കും. 24ന് രാത്രി പുറപ്പാടും 25 മുതൽ 29 വരെ എതിരേൽപ്പ് മഹോത്സവവും, 31ന് പള്ളിവേട്ടയും അന്നേദിവസം 3ന് പകൽപ്പൂരവും നടക്കും. ഫെബ്രുവരി 1ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.