
പത്തനംതിട്ട: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ 17ന് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നതിന് മുന്നോടിയായി പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ ക്യാപ്റ്റനായും എം.ജെ.ജയസിംഗ് വൈസ് ക്യാപ്റ്റനായും അഡ്വ.ജയകുമാർ ഡയറക്ടറുമായി സമര പ്രചരണ വാഹന ജാഥ 15ന് ഇലവുംതിട്ടയിൽ നിന്ന് ആരംഭിച്ച് പത്തനംതിട്ടയിൽ സമാപിക്കും. ജില്ലാഎക്സിക്യൂട്ടിവ് അംഗം അടൂർസേതു ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാകമ്മറ്റി അംഗം വി.കെ. പുരുഷോത്തമൻപിള്ള സമാപനം ഉദ്ഘാടനം ചെയ്യും. പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സി.പി.ഐ ജില്ലാസെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്യും