samithi
വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കമ്മിറ്റി ഓഫീസ് സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് .ബിജു ഉദ്ഘാടനം ചെയ്യുന്നു

പന്തളം: വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയ കമ്മിറ്റി ഓഫീസ് സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് .ബിജു ഉദ്ഘാടനം ചെയ്തു. സമിതി പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ടി.എം .ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് സുധ കെ.സുരേന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം റോഷൻ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം റജീന സലീം, ജില്ലാ പ്രസിഡണ്ട് ബിജു വർക്കി, ട്രഷറർ പി.കെ.ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം കെ.മനോഹരൻ പിള്ള, സി.പി.എം പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ് എന്നിവർ സംസാരിച്ചു. സമിതി പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ലവീഷ് വിജയൻ സ്വാഗതവും ഏരിയ കമ്മിറ്റി ട്രഷറർ എ.കെ.പ്രസാദ് നന്ദിയും പറഞ്ഞു