പത്തനംതിട്ട: അക്ഷയശ്രീ ശില്പശാല സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷൻ നേതൃത്വം നൽകുന്ന സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനത്തിലൂടെ സാശ്രയത്വവും സാമ്പത്തിക സാമൂഹികപുരോഗതിയും സാദ്ധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു. അക്ഷയശ്രീ ജില്ലാ ഫെഡറേഷൻ പ്രസിഡന്റ് പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ ശ്രീകണ്ഠൻ നായർ, നിജ എന്നിവർ ക്ലാസുകൾ നയിച്ചു. സഹകാർഭാരതി ജില്ലാ പ്രസിഡന്റ് ജി.അനിൽകുമാർ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ, ഗീതാലക്ഷ്മി, സുസ്മിതാ ബൈജു, സി.കെ ലളിത കുമാരി , ആർ ജിനു, ടി.പി സുഭാഷ്, ഡി.അജിത്ത് കുമാർ, വേണുഗോപാലപിള്ള, കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: പി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), സുസ്മിത ബൈജു (വൈസ് പ്രസിഡന്റ്), അമ്പിളി ഡി.നായർ (വൈസ് പ്രസിഡന്റ്),വനേഷ് കുമാർ (സെക്രട്ടറി), കെ.രവികുമാർ (ജോ:സെക്രട്ടറി).