പ്രമാടം : ളാക്കൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. എല്ലാ ദിവസവും രാവിലെ എട്ടിന് ഭാഗവതപാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ആറിന് ദീപാരാധന, വിശേഷാൽ പൂജകൾ, ഏഴിന് പ്രഭാഷണം, രാത്രി എട്ടിന് ഭജന എന്നിവ ഉണ്ടായിരിക്കും. 11ന് രാവിലെ 10നരസിംഹ അവതാരം. 12ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം. 13ന് രാവിലെ മൃത്യുഞ്ജയഹോമം. 14ന് രാവിലെ 11ന് ലക്ഷ്മിനാരായണപൂജ, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. 15ന് രാവിലെ 11.30ന് ശനീശ്വരപൂജ. 16 രാവിലെ 11ന് നവഗ്രഹപൂജ, വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവയോടെ സമാപിക്കും.