gandhiji

അടൂർ : ജനമൈത്രി ചൈൽഡ്‌ ഫ്രെൻഡ്‌ലി പൊലീസ്‌ സ്റ്റേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിക്കുന്നു. റിപ്പബ്ലിക്‌ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണ് മത്സരം. ഏറ്റവും പ്രിയപ്പെട്ട 5 സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാചിത്രം കറുത്ത മഷിയിൽ ഒരൊറ്റ A4 സൈസ്‌ പേപ്പറിൽ എല്ലാ ചിത്രങ്ങളും ഉൾക്കൊള്ളുന്ന വിധം വരച്ച്‌ ഫോട്ടോയെടുത്ത്‌ വാട്സ്‌ അപ്പിൽ അയയ്ക്കണം. ഫോൺ: 8281188888. മത്സരാർത്ഥിയുടെ പേരും ക്ലാസ്സും പഠിക്കുന്ന സ്കൂളിന്റെ പേരും സ്ഥിരമായ മേൽ വിലാസവും മൊബൈയിൽഫോൺ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തേണ്ടതാണ്. ആദ്യ മൂന്നുസ്ഥാനക്കാർക്ക്‌ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ചിത്രങ്ങൾ വരച്ച്‌ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 23.