മെഴുവേലി : ഇ.എം.എസ് സഹകരണ ആശുപ​ത്രി മെഴുവേലി ഗ്രാമ പഞ്ചായത്തിലെയും, മെഴുവേലി സഹകരണ സംഘത്തിന്റെയും ജില്ലാ കാൻസർ സെന്ററിന്റെയും സഹകരണത്തോടെ ഇന്നലെ ഇലവുംതിട്ടയിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മെഴുവേലി പഞ്ചായത്ത് പ്രസിഡണ്ട് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. മെഴുവേലി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.കെ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ചെയർമാൻ ടി.കെ.ജി നായർ,​ മുൻ എം.എൽ.എ കെ.സി രാജഗോപാൽ ,ടി.വി സ്റ്റാലിൻ ,പി.കെ ദേവനന്ദൻ,​ ക്യാമ്പ് കൺവീനർ വി.വിനോദ് എന്നിവർ സംസാരിച്ചു. ക്യാ​മ്പിന് ഡോ.കെ ജി ശശിധരൻ പിള്ള, ഡോ.ജി ഗംഗാധരൻ പിള്ള, ഡോ.എസ് ആർ സുരേഷ് ബാബു, ഡോ.നിയാസ് സ​വമി, ഡോ.വത്സമ്മ, കെ ജെറോം, ഡോ.ശോഭനകുമാരി അമ്മ, ഡോ.ഇന്ദിര പി.സി, ഡോ.വനോദ് നായർ, ഡോ.കെ.ജി സുരേഷ്, ഡോ.അ​ന​ന്ദൻ എ​ന്നിവർ നേതൃത്വം നൽകി.