10-thiruvabharana-khoshay
പന്തളം മഹാദേവ ഹിന്ദു സേവാസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാഭരണ പേടകവാഹകരെ ആദരിച്ചപ്പോൾ.

പന്തളം : മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ രാജപ്രതിനിധി, തിരുവാഭരണ പേടക വാഹകസംഘാംഗങ്ങൾ, പല്ലക്ക് വാഹക സംഘാംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് എം.ജി ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ രാജ പ്രതിനിധി ശ്രീമൂലം നാൾ ശങ്കർവർമ്മ, വലിയ ഗുരുസ്വാമി, കുളത്തിനാൽ ഗംഗാധരൻ പിള്ള, പല്ലക്ക് വാഹക സംഘം ഗുരുസ്വാമി ,വേണുഗോപാൽ, മുൻ രാജപ്രതിനിധി ,ഭരണി തിരുനാൾ രവിവർമ്മത്തമ്പുരാൻ, സെക്രട്ടറി ഗോകുൽ.സി.എം., വൈസ് പ്രസിഡന്റ് വിജയകുമാർ മഞ്ചാടി, ഖജാൻജി അനിൽകുമാർ, പ്രാദേശിക സഭകളുടെ പ്രസിഡന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേത്ര മേൽശാന്തി ശംഭു നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ആദരം സ്വീകരിച്ച് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ശരണം വിളിച്ച് ക്ഷേത്രത്തിൽ ചുറ്റുപ്രദക്ഷിണം ചെയ്ത് മഹാദേവനെ വണങ്ങിയാണ് സ്വാമിമാർ മടങ്ങിയ​ത്.