പന്തളം: കെ.റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു. യോഗം ജില്ലാ ചെയർമാൻ അഡ്വ. ഷാജി കുളനട ഉദ്ഘടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ സലിം പെരുനാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൾ കലാം ആസാദ്, സോളമൻ വരവുകാലായിൽ, സലിം പ്രക്കാനം, അഡ്വ.സൽമാൻസാബു ,പഴകുളം നാസർ, ആനി ജേക്കബ് ,കാട്ടുർ അഷറഫ്, ജാക്കിഷ് ബെന്നി എന്നിവർ പ്രസംഗിച്ചു.