awards4

പന്തളം: തിലകൻ സ്മാരക അവാർഡ് നേടിയ കവി പുള്ളിമോടി അശോക് കുമാറിനെ സി.പി.എം പന്തളം ലോക്കൽ കമ്മറ്റി ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി .ബി ഹർഷകുമാർ പൊന്നാട അണിച്ച് ആദരിച്ചു. പന്തളം എൽ.സി സെക്രട്ടറി എച്ച്.നവാസ്, ന്യൂജനറേഷൻ ബാങ്ക് ജില്ലാസെക്രട്ടറി ശ്രീയേഷ്, പ്രമോദ് കണ്ണങ്കര , എസ്.എഫ്.ഐ പന്തളം ഏരിയാസെക്രട്ടറി ഷെഫീഖ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.