
റാന്നി: ഉതിമൂടിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. റാന്നി ഐത്തല ഇടയാടിയിൽ സാബു ജോസഫിന്റെയും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ അംഗം കൊച്ചുമോൾ സാബുവിന്റെയും മകൻ ആരോൺ സാബു (18) ആണ് മരിച്ചത്. ഈട്ടിച്ചുവട് എബനേസർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
ശനിയാഴ്ച രാത്രി ഏഴരയോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും ഇടയ്ക്ക് വെളിവയൽ പടിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ആരോണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.