പന്തളം: കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി വർഗീയതയ്‌ക്കെതിരെ സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടാർ ജംഗ്ഷനിൽ ബഹുജനക്കൂട്ടായ്മ നടത്തി. ​ഏരിയ കമ്മിറ്റി അംഗം പി.കെ.ശാന്തപ്പൻ അദ്ധ്യക്ഷനായിരുന്നു . അഡ്വ:ബി.ബിന്നി ,വി.കെ.മുരളി ,രാധ രാമചന്ദ്രൻ ,എസ്.കൃഷ്ണകുമാർ ,കെ.ആർ.പ്രസന്നകുമാർ എന്നിവർ സംസാരി​ച്ചു.