പന്തളം: എം.സി റോഡരികിൽ വാഹനമിടിച്ച് പരിക്കേറ്റ അജ്ഞാതൻ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കുരമ്പാല ഇടയാടി സ്‌കൂളിന് സമീപം അവശനിലയിൽ കണ്ടെത്തിയയാളാണ് മരിച്ചത്. പൊലീസെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരം മരിച്ചു. 70 വയസ് തോന്നിക്കുന്നതും 174 സെന്റീമീറ്റർ ഉയരവും ചുരുണ്ട മുടിയും, കറുത്ത നിറവും ആണ്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.